നക്ഷത്രവിളക്കുകള്‍ മിഴി ചിമ്മി തുറന്ന് ക്രിസ്മസിന്‍റെ വരവറിയിക്കുന്ന ഡിസംബര്‍ ......
പുതുവര്‍ഷത്തെ പുല്‍കാന്‍ പ്രത്യാശയോടെ പുഞ്ചിരി പൊഴിച്ച് നമ്മളും ഒരുങ്ങുന്നു ....
മഞ്ഞിന്‍റെ നേര്‍ത്ത മൂടുപടം മനസിനെയും പ്രകൃതിയേയും കുളിരണിയിക്കുന്ന ഡിസംബര്‍...
ഡിസംബര്‍ നിനക്ക്കേക്കിന്‍റെ സൌരഭ്യവും മധുരവുമാണ് ...വീഞ്ഞിന്റെ സുഖകരമായ ലഹരിയാണ് ....
വിടര്‍ന്നു പുഞ്ചിരിക്കുന്ന പൂക്കള്‍ പൊഴിക്കുന്ന സംഗീതം നിറയുന്ന ഡിസംബര്‍ ....
ഒരു ചെറിയ അവധിക്കാലത്തിന്‍റെ അലസതയുണ്ട് നിനക്ക് ...
ആ അലസതയില്‍ വായിച്ചു കൂട്ടുന്ന പുസ്തകതാളുകളുടെ കൊതിപ്പിക്കുന്ന മണമുണ്ട്...
ഒത്തുചേരുന്ന സൌഹൃദങ്ങളുടെ ആഘോഷ നിമിഷങ്ങളുണ്ട് ...
പകുത്തു നൽകുന്ന പ്രണയം നിറക്കൂട്ടിൽ ഒളിപ്പിച്ച മാസ്മര വർണ്ണങ്ങൾ പടർന്നിറങ്ങിയ പോലെ വശ്യ ചാരുത ചൊരിയുന്നു അസ്തമയങ്ങൾ പോലും .....
ഓര്‍മ്മകള്‍ ഒരായിരം ബാക്കിയാക്കി പോവുന്ന , വിടപറയുന്ന വര്‍ഷത്തിന്‍റെ വിതുമ്പലും നിറയ്ക്കുന്നു ....ഡിസംബര്‍ !
No comments:
Post a Comment