Wednesday, May 18, 2016

രമണാശ്രമം

                                       ૐ

പോയവര്‍ഷം അവധിക്കാലത്ത് തീരെ നിനച്ചിരിക്കാതെ നടന്ന യാത്രയായിരുന്നു അത് .
പുസ്തകങ്ങളിലൂടെയുള്ള സഞ്ചാരങ്ങളില്‍ ഒരിക്കല്‍ Paul Brunton എഴുതിയ "A Search In Secret India" യില്‍ രമണ മഹര്‍ഷിയെപ്പറ്റി പരാമര്‍ശിച്ചത് ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. എന്നാല്‍  അത് ആരോടെങ്കിലും പങ്കു വയ്ക്കുവാനോ ഒരു guidance ചോദിക്കുവാനോ ഒരു അവസരം കിട്ടിയില്ല.  പെട്ടെന്ന് എടുത്ത തീരുമാനത്തില്‍ ഒരു ദിവസം ഞങ്ങള്‍ യാത്ര തിരിച്ചു, നാട്ടില്‍ ആയിരുന്നതുകൊണ്ട് നെറ്റില്‍ കൂടി പോലും ആശ്രമത്തെ ക്കുറിച്ച് തിരയാനോ വിവരങ്ങള്‍ ശേഖരിക്കാനോ എനിക്കും കഴിഞ്ഞില്ല. ഒരു മാസം മുന്‍പേ ഓണ്‍ലൈനില്‍ ബുക്‌ ചെയ്‌താല്‍ ആശ്രമത്തില്‍ തന്നെ നമുക്ക് താമസസൗകര്യം കിട്ടും എന്നുള്ള കാര്യവും അറിയാതെ പോയി. ആലുവയില്‍ നിന്നും ട്രെയിനില്‍ ആയിരുന്നു ജ്വാലാര്‍പെട്ട് വരെ യാത്ര. പോക്കുവെയിലിന്‍റെ പൊന്‍വെളിച്ചം മായും മുന്നേ ട്രെയിനില്‍ കയറി. പതിവുപോലെ ഒരു വായനക്കോ , പാട്ട് കേള്‍ക്കാനോ തീരെ ആഗ്രഹം തോന്നിയില്ല. പക്ഷെ ഹൃദയത്തില്‍ പറഞ്ഞറിയിക്കാനാവാത്ത  ഒരു അനുഭൂതി നിറയുന്നുണ്ടായിരുന്നു തെളിഞ്ഞ മേഘശകലങ്ങളില്‍ വിരസമായി കണ്ണോടിച്ചു കൊണ്ടിരുന്നപ്പോള്‍...... 

വെളുപ്പിന് ഏകദേശം രണ്ടു മണിയോടെ ജ്വാലാര്‍പെട്ടില്‍ ട്രെയിനില്‍ നിന്നും ഇറങ്ങി. രണ്ടു ലോക്കല്‍ ബസ്‌ മാറിക്കയറി തിരുപ്പത്തൂര്‍ നിന്നും പിന്നെ രമണാശ്രമത്തിലേക്ക് നേരിട്ടുള്ള ബസ്‌ പിടിച്ചു. ഏകദേശം രണ്ടു രണ്ടര മണിക്കൂറിന്‍റെ യാത്ര. കുണ്ടും കുഴിയും നിറഞ്ഞ റോഡ്‌ ആയതുകൊണ്ടാവും പിന്നെ ഉറങ്ങാനും പറ്റിയില്ല. മനസ് പെട്ടെന്ന് ശൂന്യമായതുപോലെയോ അറിയാത്ത ഒരു നേര്‍ത്ത വിഷാദത്തിന്‍റെ അല പൊതിയുന്നത് പോലെയോ തോന്നി. ... ഒന്നും സംസാരിക്കാതെ വെറുതെ പുറത്തേക്കു കണ്ണോടിച്ചു ഒടുവില്‍ പ്രഭാതം പോട്ടിവിരിയുന്നതും മലകളും കാണാറായി. ഒപ്പം എല്ലാ അസുഖ കരമായി ഇത്ര നേരം തോന്നിയ ചിന്തകളെ മായ്ച്ചു കളഞ്ഞു പുലരിയുടെ ചുവന്ന തുടിപ്പ് മല നിരകളിലൂടെ ഒരു നേര്‍ത്ത പുഞ്ചിരി വിരിയിച്ചു. എവിടെയോ കണ്ടുമറന്ന കാഴ്ചകള്‍ കണ്ണെടുക്കാനേ തോന്നിയില്ല , എത്രയും പെട്ടെന്ന് ആശ്രമത്തില്‍ എത്തി ചേരാനുള്ള ഒരു ത്വര മനസ്സില്‍ നിറയുന്നത് ഞാന്‍ അറിയാതെ അറിഞ്ഞു.




ആശ്രമത്തില്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യാത്തത് കൊണ്ട് താമസം തൊട്ടടുത്ത്‌ തന്നെയുള്ള ശേഷാദ്രി സ്വാമികളുടെ ആശ്രമത്തിലാക്കി. താമസം മാത്രം.... ബാക്കിയുള്ള സമയം മുഴുവന്‍ രമണ ആശ്രമത്തില്‍ തന്നെആയിരുന്നു. കുളിച്ചു ഫ്രഷ്‌ ആയി ആശ്രമത്തില്‍ എത്തി. ഞങ്ങള്‍ക്ക് യാതൊരു പരിചയമോ വഴി കാട്ടുവാന്‍ ആരെയെങ്കിലുമോ കണ്ടില്ല. അതെ സമയം ഒട്ടും തന്നെ അപരിചിതത്വം തോന്നിയുമില്ല. ഭഗവാന്‍റെ സമാധി മന്ദിരത്തിനു തൊട്ടുള്ള ചെറിയ ധ്യാന മുറിയിലേക്കാണ് ആദ്യം പ്രവേശിച്ചത്. ഭഗവാന്‍റെ വലിയ ഒരു പ്രതിമ അവിടെയുണ്ട്.  ഒരു ജാലകത്തിന്‍റെ പടിയിലായി സുന്ദരിയായ ഒരു ജാപ്പനീസ്‌ യുവതി ധ്യാനത്തില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു, എന്തോ പെട്ടെന്ന് ഒരു കൌതുകം തോന്നി .... വെണ്ണക്കല്‍ ശില്‍പം കൊത്തിവച്ചത് പോലെയായിരുന്നു അവരുടെ ഇരിപ്പ്.  ധ്യാനനിമിലീതമായ നേത്രങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു അവരുടെ ധ്യാനത്തിന്റെ അഗാധത. ..ഭഗവാനെ നമസ്കരിച്ചു ഒരു കല്‍തൂണിന് സമീപത്തായി ഞങ്ങളും ഇരുന്നു ..പതുക്കെ വളരെ പതുക്കെ ധ്യാനത്തിന്‍റെ വര്‍ക്ക്‌ ഷോപ്പോ ,ടെക്നിക്കോ ഒന്നുമറിയാതെ പഠിക്കാതെ അഗാധമായ ധ്യാനത്തിലേക്ക് ഒരു പ്രത്യേക അനുഭൂതി തലത്തിലേക്ക് ഞങ്ങളും കടന്നുപോയിട്ടുണ്ടാവാം. പരിസരം പോലും മറന്ന് എത്രയോ ധ്യാനിച്ചു...ആദ്യമായിട്ടായിരുന്നു അങ്ങിനെ ഒരു അനുഭവം. പേരിട്ടു വിളിക്കാനാവാത്ത ഒരു ഊര്‍ജ്ജം നിറഞ്ഞു നില്‍ക്കുന്നു ആ ആശ്രമത്തിലെങ്ങും. തൊട്ടടുത്ത്‌  വൈദിക വിധിപ്രകാരമുള്ള എല്ലാ പൂജകളും ഉള്ള അമ്പലം. അതിനും അടുത്തായി ഭഗവാന്‍റെ സമാധി മന്ദിരം എന്ന വലിയ പ്രാര്‍ഥനാമുറി...വേദോച്ചാരണങ്ങള്‍
പൊതുവേകൂടുതല്‍സംസാരിക്കാന്‍ഇഷ്ടമുള്ളബഹളങ്ങളെസ്നേഹിച്ചഎനിക്ക്ഭഗവാന്‍തന്ന
തിരിച്ചറിവോസമ്മാനമോആയിരിക്കണം നിശബ്ദതയുടെ സൌന്ദര്യം. അതുവരെ ചിന്തകള്‍ക്കതീതമായിരുന്നുഎന്നും"ധ്യാനം", ഭഗവാന്‍റെ സമാധി മണ്ഡപത്തെ ചുറ്റി പലരും അനേകം തവണ പ്രദക്ഷിണം ചെയ്യുന്നത് ഞാന്‍ നിരീക്ഷിച്ചു. കുറച്ചു കഴിഞ്ഞുഞാനുംഅവരില്‍ഒരാളായി. നിരവധി തവണ പ്രദക്ഷിണം...എന്നിട്ടും മതിയാവാത്തതുപോലെ...
അതിനുശേഷംഅവിടെയുംവേദമന്ത്രങ്ങള്‍ശ്രവിച്ചുംഭഗവാന്‍റെജീവന്‍തുടിക്കുന്നചിത്രങ്ങള്‍ കണ്ണെടുക്കാതെനോക്കിയുംഒത്തിരിസമയംകടന്നുപോയി. പുറത്തേക്കു ഇറങ്ങുമ്പോള്‍ പീലിവിരിച്ചാടുന്നമയിലും, ആശ്രമത്തിന്‍റെ മുകളില്‍ ചാടിക്കളിക്കുന്ന കുരങ്ങന്മാരും, താഴെ പട്ടികളും ...ഒക്കെആയി"ആശ്രമം" എന്നവാക്ക് കേള്‍ക്കുമ്പോള്‍ നമ്മിലുദിക്കുന്ന എല്ലാനിറങ്ങളും സമ്മേളിച്ചു അവിടെ ചെതോഹരമായ്‌ ചിത്രമായി പുനര്‍ജനിച്ചിരിക്കുന്നു. ഉദിച്ചുയരുന്ന സൂര്യന്‍റെ പൊന്പ്രഭയില്‍ ദൂരെ മലനിരകള്‍ സാക്ഷിയായി ഇങ്ങു താഴെയുള്ള ഈആശ്രമംപ്രഭാതത്തില്‍ഒരുകുളിര്‍മയുള്ളഅതിമനോഹരമായകാഴ്ചതന്നെയാണ്.




പുറത്തു ഭഗവാന്‍ നിര്‍വാണം പ്രാപിച്ച മുറി ജാലകത്തിലൂടെ നോക്കി കണ്ടു . ഭഗവാന്‍ ഉപയിഗിച്ചിരുന്ന സാധനങ്ങള്‍ അലങ്കരിച്ച ചിത്രത്തിന് അടുത്തായി കട്ടിലില്‍ വച്ചിട്ടുണ്ട്. മുറി 
ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനു മുന്‍പ് അവിടെ പ്രവേശനം അനുവദിചിരുന്നോ എന്ന് അറിയില്ല. വേറെയും സ്വാമിമാരുടെ സമാധി സ്ഥലങ്ങളും ചുറ്റിനും ഉണ്ട്. 

കുറച്ചു മുകളിലേക്ക് നടന്നു കയറിയപ്പോള്‍ വിരുപാക്ഷകേവ്, സ്കന്ദാശ്രമം എന്ന് എഴിതിയിരിക്കുന്ന ബോര്‍ഡ്‌ കണ്ടു. ഒപ്പം മുകളിലേക്ക് പോകുന്ന വഴിത്താരയും ആരോടുംഒന്നുംചോദിക്കാനോ സെര്‍ച്ച്‌ ചെയ്യാനോ പറ്റാത്തതുകൊണ്ട് ആ ഒരു ബോര്‍ഡ്‌ അവിടെ കണ്ട കൌതുകത്തില്‍ മുകളിലേക്ക് കയറാന്‍തുടങ്ങി. വിരുപാക്ഷ ഗുഹയില്‍ 17  വര്‍ഷത്തോളം ഭഗവാന്‍ ധ്യാനത്തിലും മറ്റുമായി കഴിച്ചുകൂട്ടി എന്ന് പിന്നീട് മനസിലാക്കി. ഭഗവാന്‍റെ കൂടെ അമ്മ താമസിക്കാന്‍ വന്നപ്പോള്‍ സ്കന്ദാശ്രമാത്തിലേക്ക് മാറിയതായും പറയുന്നു. ഇത് രണ്ടുമാണ് മുകളില്‍. എത്ര മുകളിലേക്ക് കയറണം എന്ന് ഒന്നും ഒരു ഊഹവുമില്ലായിരുന്നു . എങ്കിലും ഞങ്ങള്‍ നടന്നു. വഴി ഇടയ്ക്കു കുറെ ചെന്നപ്പോള്‍ തീരെ വിജനമായി . പല വഴികള്‍ ഉണ്ടോ അതോ ഞങ്ങള്‍ക്ക് വഴിതെറ്റിയതാണോ എന്ന് പോലും സംശയിച്ചു. എങ്കിലും കാട്ടിലൂടെ മുന്നോട്ടു തന്നെ നടന്നു. ഒന്ന് രണ്ടു പ്രാവശ്യം ഞാന്‍ ചെറുതായിട്ട് തളര്‍ന്നു. കുറച്ചു നേരം വിശ്രമിക്കാം എന്ന് ചേട്ടന്‍ പറഞ്ഞു അപ്പോള്‍ വെറുതെ ഇരുന്നപ്പോള്‍ ചിന്തിക്കാതെ ഇരുന്നില്ല ...എങ്ങോട്ടെന്നറിയില്ല കണ്ണെത്താവുന്ന ദൂരത്തൊന്നും ആരുമില്ല ചോദിക്കാന്‍...ഇനിയും എത്ര ദൂരം ഈ കയറ്റം കുറെ ചോദ്യങ്ങള്‍ മനസ്സില്‍ ഇങ്ങനെ പൊങ്ങി വന്നു .ഒരു തളര്‍ച്ച പിന്നെയും എനിക്ക് തോന്നി. കുറച്ചു നേരം മാത്രം പിന്നെ നോക്കുമ്പോള്‍ പതിയെ ചുറ്റിനും ഉള്ള കാട് ചെറിയൊരു കാറ്റ് സമ്മാനിച്ചു..എന്തോ ഒരു പ്രത്യേകത ഇപ്പോഴും ഇത് ഇവിടെ പകര്‍ത്തി എഴുതുമ്പോഴും എനിക്കറിയാം അക്ഷരങ്ങളിലൂടെ അത് പങ്കു വയ്ക്കാന്‍ എനിക്ക് കഴിയില്ല എന്ന്. ഞങ്ങള്‍ ഇരിക്കുന്നതിനു ചുറ്റിലുമുള്ള മരങ്ങളി നിന്ന് മാത്രം ഒരു സുഖദായകമായ കാറ്റ്, കുറച്ചു അകലേക്ക്‌ വൃക്ഷങ്ങളിലെ ഇലകള്‍ അനങ്ങുന്നു പോലുമില്ല . കാറ്റ് ആണോ അത്......അറിയില്ല ആരുടെയോ സ്നേഹമോ വാത്സല്യമോ പകരുന്ന പോലെ ചേര്‍ത്ത് നിര്‍ത്തി ആരോ തലോടുന്ന പോലെയുമോ ഒക്കെ തോന്നിച്ചു ആ കാറ്റ്. നിമിഷങ്ങള്‍ മാത്രം പിന്നെ എല്ലാം പഴയ പോലെ ആ കാറ്റ് എവിടെ അപ്രത്യക്ഷമായി എന്ന് പോലും അറിയില്ല. പക്ഷെ ഒന്ന് സംഭവിച്ചു ഒരു വല്ലാത്ത ഉന്മേഷം ഊര്‍ജം ആരോ വഴി കാണിക്കുന്നു...മുകളില്‍ നിന്നും നോക്കുമ്പോള്‍ തിരുവണ്ണാമല പട്ടണം മുഴുവന്‍ താഴെ അരുണാചല ക്ഷേത്രവും അതിന്‍റെ കൂറ്റന്‍ ഗോപുരങ്ങളും ആയി വളരെ മനോഹരമായ കാഴ്ചയാണ്.  .എന്റെ ക്ഷീണം പമ്പ കടന്നു. പോയ വഴിയില്‍ ഒന്ന് രണ്ടു വട്ടം വാല്‍സല്യത്തോടെ ആ കാറ്റ് ഞങ്ങളെ എവിടേക്കോ നയിച്ചു.ഒരു മണിക്കൂറില്‍ ഏറെ നടന്നു കാണും സ്കന്ദാശ്രമത്തില്‍. എത്തി. അവിടെ പക്ഷെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. ചെറിയ ഒരു വീട് രണ്ടു മുറികള്‍ ആയി തിരിച്ചിട്ടുണ്ട് .അവിടെയും ധ്യാനത്തില്‍ നിമാഗ്നരാവാം. നിശബ്ദതയും വല്ലാത്ത സ്പിരിച്ച്വല്‍ എനര്‍ജിയും അനുഭവിച്ചു തന്നെ അറിയണം. ധ്യാനനിരതരായി എല്ലാം മറന്നിരിക്കുന്ന വിദേശികളും ഉണ്ടായിരുന്നു. സ്കന്ദാശ്രമത്തിലെ ധ്യാനവും ഊര്‍ജവും എന്‍റെ വിവരണങ്ങള്‍ക്കതീതമാണ്. അത് കൊണ്ട് തന്നെ നിങ്ങള്‍ക്കും അത് അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടാവണം എന്ന് എന്‍റെ എളിയ പ്രാര്‍ഥന. പത്തു മിനിറ്റ്‌ അതിലധികമൊന്നുംഇരുന്നില്ലെന്നു തോന്നുന്നു പക്ഷെ അതിന്‍റെ ഉള്ളില്‍ നിന്നും പുറത്തേക്കു ഇറങ്ങിയപ്പോള്‍  വേറെ ഒരു ലോകത്തേക്കു വന്നതുപോലെതോന്നി. 







സ്കന്ദാശ്രമത്തിനുഅടുത്ത്ചെറിയഒരുഅരുവിയുംമനോഹരമായമുറ്റവുംഉണ്ട്.ഇനി താഴേക്കുള്ളഇറക്കമാണ്.വിരുപാക്ഷകേവിലുംരണ്ടുപേര്ധ്യാനത്തില്‍മുഴുകിഇരിക്കുന്നുണ്ടായിരുന്നു. 
ഭഗവാന്‍ വര്‍ഷത്തോളം ഇവിടെ ഉണ്ടായിരുന്നുവത്രെ. വിരുപാക്ഷ എന്നത് അവിടെജീവിച്ചുസമാധിയായമറ്റൊരുമഹാത്മന്‍റെപേര്ആകുന്നു. സമാധിക്കു ശേഷം വിഭൂതി ഇപ്പോഴും അവിടെ സൂക്ഷിച്ചിരിക്കുന്നു. നിഗൂഢമായ മൌനത്തിന്‍റെ സൌന്ദര്യം അവിടെയും ചൂഴ്ന്നു നില്‍ക്കുന്നു .7-8 പേര്‍ക്കൊക്കെയെ അവിടെ ഇരിക്കാനായി സ്ഥലമുള്ളൂ . if one sits and meditate, one could experience the powerful flow of spiritual energy for sure.


അവിടെ കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം മടങ്ങിയത് തിരിച്ചു താഴോട്ടുള്ള ഇറക്കത്തിലൂടെയുള്ള വഴിയിലൂടെയായിരുന്നു. തിരിച്ചു റോഡില്‍ പ്രവേശിക്കുമ്പോള്‍  ക്ഷേത്രത്തിന്‍റെ ഗോപുരം തൊട്ടടുത്ത്‌ ദൃശ്യമായി അതുകൊണ്ട് നേരെ ക്ഷേത്രത്തില്‍ പോയി. ഉച്ച പൂജക്കുള്ള സമയമായിരുന്നു. അരുണാചലേശ്വരനെ നന്നായി തൊഴുതു. വളരെ പഴക്കമുള്ള ക്ഷേത്രം. ആയിരം വര്‍ഷങ്ങളോളം പഴക്കമുണ്ടെന്നു പറയപ്പെടുന്നു. ഒട്ടനവധി മഹാത്മാക്കളാലും കവികളാലും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള അമ്പലം.ഗോപുരങ്ങളുടെ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നുമുണ്ടായിരുന്നു.
ഇവിടെ നടക്കുന്ന മറ്റൊരു പ്രധാന ritual ആകുന്നു ഗിരിവലം. (ഗിരി പ്രദക്ഷിണം) ഗിരി എന്നാല്‍ കുന്ന് വലം എന്നാല്‍ പ്രദക്ഷിണം. ഏകദേശം പതിനാലു കിലോമീറ്റര്‍ പുറത്തു റോഡിലൂടെ കാല്‍ നടയായി നടന്നു ഗിരിവലം പൂര്‍ത്തിയാക്കുന്നു. കേട്ട അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പിറ്റേന്ന് വൈകുന്നേരം നാലു മണിയോടെ ഗിരിവലം ചെയ്യാന്‍ ഞങ്ങളും ഒരുങ്ങി. ആശ്രമത്തില്‍ ചെരുപ്പ് സൂക്ഷിക്കുന്ന സ്ഥലത്ത് ഒരാളോട് ചോദിച്ചു. എവിടെ നിന്നും ഞങ്ങള്‍ തുടങ്ങണം ?എവിടെ പൂര്‍ത്തിയാക്കണം. അങ്ങിനെ പ്രത്യേകം നിയമം ഇല്ല എവിടെ നിങ്ങള്‍ തുടങ്ങുന്നോ അവിടെ വന്നു അവസാനിപ്പിക്കുക അത്രേയുള്ളൂ എന്ന് മറുപടി കിട്ടി. പുറത്തേക്കു ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു നമുക്ക് ആശ്രമത്തിന്‍റെ ഗേറ്റില്‍ നിന്നും തുടങ്ങാം ഇവിടെ തന്നെ ചുറ്റി വരികയും ചെയ്യാം എന്ന്. കുറച്ചു റോഡിലൂടെ നടന്നു കഴിഞ്ഞാല്‍ വഴി രണ്ടായി പിരിയുന്നു. അവിടെ വച്ച് നേരെ പോവാതെ വലത്തോട്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങി. വഴികളില്‍ ഒട്ടനവധി ചെറിയ അമ്പലങ്ങള്‍. ചെറിയ കൂട്ടങ്ങളായി നടന്നു നീങ്ങുന്ന സന്യാസിമാര്‍.
ഓം നമശിവായ ജപിച്ചുകൊണ്ട് ഞങ്ങള്‍ നടന്നു...സായാഹ്ന വെയിലിനോപ്പം. ഓം അരുണാചല ശിവ മന്ത്രം വളരെ പതുക്കെ റെക്കോര്‍ഡിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു. മുഴുവന്‍ സമയവും. വഴികാട്ടിയായി പല സ്ഥലത്തും ബോര്‍ഡ്‌ വച്ചിട്ടുള്ളതുകൊണ്ട് ആരോടും ചോദിച്ചില്ല...നടന്നു...എട്ടു ലിംഗങ്ങള്‍ അരുണാചല ഹില്‍സിനു ചുറ്റുമായി വിവിധ ദിശകളിലേക്ക് അഭിമുഖമായി ഉണ്ട്. ഒട്ടനവധി തീര്‍ഥക്കുളങ്ങളും.ചിലതൊക്കെ വെള്ളം ഇല്ലാതെ വറ്റി വരണ്ടു പോയിട്ടുണ്ട് . മൂന്നര നാല് മണിക്കൂര്‍ എടുത്തു ആശ്രമ കവാടത്തില്‍ ഗിരിവലം ഞങ്ങള്‍ അവസാനിപ്പിച്ചു, ഒരു കിലോ മീറ്റര്‍ നടക്കുമ്പോള്‍ പോലും സാധാരണ ഗതിയില്‍ കാലു വേദനയും മറ്റുമൊക്കെ ഉണ്ടാവാറുണ്ട്. എന്നാല്‍ ഒരു വേദനകളും അലട്ടിയില്ലെന്നു മാത്രമല്ല ദിവ്യമായ ഒരു അനുഭൂതിയായിരുന്നു അരുണാചലേശ്വരന്‍ ഞങ്ങളില്‍ ക്രിപയായി ചൊരിഞ്ഞത്. .എന്നും മനസ്സില്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഓര്‍മ്മകളും വിസ്മയങ്ങളും സമ്മാനിച്ച ഒരു യാത്ര തന്നെ ആയിരുന്നു അത് കേവലം രണ്ടു ദിവസം മാത്രമേ അവിടെ തങ്ങിയുള്ളൂ എങ്കില്‍ കൂടി ....തീര്‍ച്ചയായുംഅത്ഒരുpurification തന്നെ ആയിരുന്നു ശരീരത്തിനും മനസിനും...

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം മടക്കയാത്ര. കളിപ്പാട്ടം മറന്നു വച്ച ഒരു കുട്ടിയുടെ മനസോടെ മാത്രമേ അവിടെ നിന്നും തിരിച്ചു പോരാന്‍ സാധിക്കുകയുള്ളൂ എന്ന് തോന്നുന്നു.  സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങി പോവുമ്പോള്‍ പോലും ഇല്ലാത്ത ഒരു ശക്തമായ പിന്‍വിളി....പിന്തുടരുന്നതുപോലെ തോന്നി. വല്ലാത്ത ഒരു കാന്തിക ശക്തി.... പിന്നെയും പിന്നെയും പിടിച്ചു പിടിച്ചുവലിക്കുന്നതുപോലെ...പറ്റിയാല്‍ എല്ലാ വര്‍ഷവും ഇതുപോലെ ഇവിടെ വരണം എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു .അതിനുശേഷം മാത്രമേ ...അരുണാചലം വിട്ടു ഞങ്ങള്‍ക്ക് പോരാന്‍ തയ്യാറായുള്ളൂ. ഭാരതത്തില്‍ ജീവിക്കുന്നു ഭാരതത്തെ സ്നേഹിക്കുന്നു എന്നൊക്കെ വാക്കുകള്‍ കൊണ്ട് വിളിച്ചു കൂവി നടന്നിട്ട് ഒരു കാര്യവും ഇല്ല എന്ന് തോന്നി ,ഇതുപോലെ ഭാരതത്തിന്‍റെ ആത്മാവിനെ തോട്ടറിയുമ്പോള്‍ മാത്രമേ നമ്മള്‍ യഥാര്‍ഥ ഭാരതീയര്‍ ആവൂ എന്നും എനിക്ക് തോന്നുന്നു. ജഗദീശ്വരന്‍ അതിനുള്ള അനുഗ്രഹം നമുക്ക് ഏവര്‍ക്കും നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . എല്ലാത്തിനും ഞാന്‍ സമയം കണ്ടെത്തിയിട്ടും ഭഗവാനെ കുറിച്ച് എഴുതാന്‍ എന്തെ ഞാന്‍ ഇത്രയും വൈകിയത് യാത്രക്ക് ശേഷം ?? അറിയില്ല അതിനു ക്ഷമായാചനം നടത്തുകയും ചെയ്യുന്നു ഇപ്പോള്‍...

എന്തായാലും ഒരു സത്യം മനസിലാക്കി തന്നു. യഥാര്‍ഥ ഗുരുക്കന്മാര്‍ നമുക്ക് വഴികാട്ടികളാവാന്‍ അവര്‍ അവരുടെ ശരീരത്തില്‍ ഇരിക്കണംഎന്നില്ല. രമണാശ്രമത്തില്‍ ഭഗവാന്‍റെ സാന്നിദ്ധ്യം വാത്സല്യ പൂര്‍വം നമ്മെ വഴികാട്ടുന്നു... സംശയങ്ങള്‍ക്ക് ഉത്തരമേകുന്നു. തിരിച്ചു പോരുമ്പോള്‍ ഒത്തിരി പുസ്തകങ്ങള്‍ വാങ്ങിയിരുന്നു. ഇനിയും വായിച്ചു തീര്‍ന്നിട്ടില്ല പലതും. അതിലൂടെ കടന്നു പോവുമ്പോള്‍ മനസിലാക്കുന്നു ഒന്നും വായിക്കാതെ, മനസിലാക്കാതെ ചെന്നിട്ടും ഭഗവാന്‍ എത്ര മനോഹരമായി ഞങ്ങളെ വഴികാണിച്ചു അവിടെ എന്ന്.കുറച്ചു പ്രയാസമായിരിക്കും ചിലര്‍ക്കെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ എങ്കിലും എനിക്ക് അത് പറയാതെയും വയ്യ...ധ്യാനം അതിന്‍റെ എല്ലാ അര്‍ഥത്തിലും നമ്മളില്‍ നാച്ചുറല്‍ ആയി സംഭവിക്കുമ്പോള്‍ ആ അനുഗ്രഹത്തിന് മുന്നില്‍ കണ്ണ് തുളുമ്പാതെയും വയ്യ. അഹംകാരം എന്ന കണ്ണട ഊരിമാറ്റുമ്പോള്‍ ഉണ്ടാകുന്ന വെളിപ്പെടലുകള്‍ വിസ്മയങ്ങളായി പൊതിയുന്നു.....എല്ലാം സ്നേഹം മാത്രം ..
 
മറ്റൊന്ന് എല്ലാ യാത്രകളിലും എന്നത് പോലെ ഈ സ്പിരിച്വല്‍ യാത്രകളിലും എനിക്കൊപ്പം ഓരോ കാല്‍വയ്പിലും എന്‍റെ നല്ല പാതിയും ഉണ്ടെന്നുള്ളതും ഈ യാത്രകളും വായനകളും ചര്‍ച്ചകളും ഞങ്ങളുടെ ജീവിതത്തെ കുറച്ചുകൂടി സഫലവും മനോഹരവും ആക്കുന്നുണ്ട്... 

അരുണാചലത്തെക്കുറിച്ചുള്ള ഏതോ ഒരു ബുക്കില്‍ ഇങ്ങിനെ എഴുതിയിരുന്നു. അരുണാചലത്തിലേക്ക് നിങ്ങളായി പോകുന്നതല്ല അത് അസാധ്യം. അരുണാചലേശ്വരന്‍ നിങ്ങളെ വിളിക്കും അപ്പോള്‍ മാത്രമേ നിങ്ങള്‍ അവിടെ എത്തുകയുള്ളൂ. എന്തായാലും ആ ഒരു വിളിക്കായി കാതോര്‍ക്കാനും അവിടെ എത്താനും അരുണാചലേശ്വരന്‍ ഇനിയും നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു....

Ever grateful for that unconditional love and unknown blessings and am recognizing it through my beloved Guruji.
Humble Pranams at the lotus feet of Guruparampara.
Sharing Love,Light, and Profound Silence from Arunachala. 
Aum Arrunachala Shiva.


 















I wrote this note in 2016 . But by HIS grace I could visit Ramanashram many times after our first trip. Certainly there is a magnetic pull which attracts people towards this place.
Attaching a video of yet another wonderful and blissful trip I had with my friends and indeed with many blessings from our Master.
https://youtu.be/gUQIM1aIFnA

2 comments:

  1. Sounds like you have had an absolutely spiritually and mentally refreshing break there…what an atmosphere and you have described so well..thank you for sharing

    ReplyDelete
  2. നന്നായെഴുതി... വാക്കുകളിൽ ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...