എനിക്കും നിനക്കുമിടയില്‍ നിറമൌനമായിരുന്ന
പ്രണയത്തെ ഞാന്‍ അറിയുന്നു
പൊഴിയാതിരുന്ന ഓരോ വാക്കും
വെണ്‍ശംഖില്‍ നിന്നുതിര്‍ന്ന തീര്‍ഥം പോലെ
പവിത്രീകരിക്കപെട്ട പ്രാര്‍ത്ഥനയായിരുന്നു
പകര്‍ത്താതിരുന്ന ഓരോ അക്ഷരവും
മാരിവില്ലിന്‍റെ സൌന്ദര്യം തുടിച്ചവയായിരുന്നു
ആ അക്ഷരങ്ങളൊക്കെയും ഒരു ചിമിഴിലാക്കി
ആരും കാണാതെ ഞാന്‍ ഒളിപ്പിച്ചു .
പിന്നീടെപ്പോഴോ വെറുമൊരു കുതൂഹലത്താല്‍
ചിമിഴ് തുറന്ന് നോക്കിയ എന്നെ വിസ്മയിപ്പിച്ചുകൊണ്ട്
അവിടെ അപ്രത്യക്ഷമായ അക്ഷരങ്ങള്‍ക്ക്പകരമായി
അതി മനോഹരമായ മയില്‍പീലി
പ്രണയവര്‍ണ്ണങ്ങള്‍ ഒളിപ്പിച്ച് പുഞ്ചിരിച്ചു !!
ആര്‍ദ്രമായ മനസിന്‍റെ അതി ലോലതകളിലെവിടെയോ
പീലിയുഴിഞ്ഞ് ഓര്‍മ്മപെടുത്തലാവാന്‍
ഒരു പ്രണയദിനം ആവശ്യമില്ല തന്നെ !!
പ്രണയമാകുന്ന മഷി മാത്രം നിറച്ച തൂലികയില്‍
നിന്നും അടര്‍ന്നു വീഴാനിടയുള്ള അപ്രസക്തമായ,
ക്ലാവ് പിടിച്ച , പ്രണയ ജല്പനങ്ങള്‍
എന്നിലേക്ക് ഒഴുകിയെത്തും മുന്നേ
കാറ്റിനൊപ്പം, ജന്മാന്തരങ്ങള്‍ക്കപ്പുറത്തു
നിന്നായ്, എന്നെ തേടിയെത്താനിടയുള്ള
നിന്‍റെ വേണുനാദത്തില്‍ എനിക്ക് സ്വയമലിയണം..
ഭന്ജിക്കപ്പെടാതിരുന്ന നിറമൌനം
അന്ന് നമുക്ക് മുന്നില്‍ മഴത്തുള്ളികളായി പെയ്തു നിറയും .
അപ്പോഴും അരയാലിലകളില്‍, കളഭഗന്ധം അലിഞ്ഞു ചേര്‍ന്ന
കാറ്റ് നൃത്തചുവട് വയ്ക്കുന്നുണ്ടാവും ...........
ഭന്ജിക്കപ്പെടാതിരുന്ന നിറമൌനം
അന്ന് നമുക്ക് മുന്നില്‍ മഴത്തുള്ളികളായി പെയ്തു നിറയും .
അപ്പോഴും അരയാലിലകളില്‍, കളഭഗന്ധം അലിഞ്ഞു ചേര്‍ന്ന
കാറ്റ് നൃത്തചുവട് വയ്ക്കുന്നുണ്ടാവും ...........
The whole writing is inspired by poem by sugathakumari . Pls click the link below .
This comment has been removed by the author.
ReplyDeleteohhhhh god etrem valya kalakari ullil undayirunno???amazingggggg...
ReplyDeleteKollam
ReplyDeleteഎല്ലാ പ്രോത്സാഹനവും ഹൃദയത്തോട് ചേര്‍ക്കുന്നു . സുഗതകുമാരിയുടെ കവിതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എഴുതിയതാണ് അപ്പോള്‍ അഹങ്കാരി എന്ന് തന്നെ വേണം എന്നെ വിളിക്കാന്‍ ...എന്നാലും നല്ല വാക്കുകള്‍ കൊണ്ട് എന്നെ പ്രശംസിച്ച എല്ലാവര്ക്കും നന്ദി :) :)
Delete