വല്ലപ്പോഴും മാത്രം അപ്രതീക്ഷിതമായി വിരുന്നിനെത്തിയിരുന്ന അതിഥിയായിരുന്നു ഇവിടെ മഴ . എന്നാല്‍ ഇപ്പോള്‍ കഥ മാറി , ചാറിയും, ചൊരിഞ്ഞും അവള്‍ മിക്കവാറും കൂടെത്തന്നെയുണ്ട് കുറച്ചു ദിവസങ്ങളായി ഈ മരുഭൂമിയിലും...
മഴയെ സ്നേഹിക്കുന്നവരില്‍ ഒരു ഉണര്‍ത്തു പാട്ടായി ...
ചില്ലു ജാലകങ്ങളില്‍ ചരലുകള്‍ വാരിയെറിയുന്നപോലുള്ള ഒച്ചയുമായി എത്തി , വെള്ളത്തുള്ളികളായി ഒലിച്ചിറങ്ങുന്നത് വെറുതെ നോക്കിയിരിക്കാന്‍ നല്ല രസമാണ്.
മഴയില്‍ നനഞ്ഞു പോയ ഒരു സായാഹ്നം.........

മഴയെ സ്നേഹിക്കുമ്പോഴും മഴയുടെ മുന്നൊരുക്കങ്ങളായ കാര്‍മേഘങ്ങളും ചെറിയ കാറ്റും ഒക്കെ മനസ്സില്‍ അകാരണമായ നൊമ്പരങ്ങളുടെ തിരമാലകള്‍ ഉയര്‍ത്തുന്നു പലപ്പോഴും.....
ആകാശത്തില്‍ കുംകുമം വിതറുന്ന അസ്തമയവും ,ചേക്കാറാന്‍ തിരക്കിട്ട് പറക്കുന്ന പക്ഷിയുടെ ചിറകടിയൊച്ചയും കൂകിപ്പായുന്ന തീവണ്ടിയും ഒക്കെ കുട്ടിക്കാലത്ത് മനസ്സില്‍ പടര്‍ത്തിയിരുന്ന വിഷാദച്ഛവി പോലെ ....
പ്രിയപെട്ടവരും , പ്രിയതരമായതും ഒക്കെ ഒരു നിമിഷംകൊണ്ട് മനസിലേക്ക് കടന്നു വരികയായി !!!!
മഴയ്ക്ക് ശേഷമുള്ള അസ്തമയകാഴ്ച .......
No comments:
Post a Comment