Wednesday, March 23, 2016

പറയാതെ ബാക്കിവച്ചത് .....

പോയ കാലത്തിന്‍റെ ഇടനാഴിയില്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ പോലുമാവാതെ എന്തൊക്കെയോ ചിലത് ഞാന്‍ബാക്കിവച്ചുവെന്നോ....

ചിലപ്പോഴോക്കെയും ജീവിതം എത്രയോ വിചിത്രമാവുന്നു !! എത്ര സുസ്മിതങ്ങളെ , എത്ര കാലടിപ്പാടുകളെ, എത്രയോ അക്ഷരങ്ങളെ, മറവിയുടെ തിരമാലകള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടാവും...
വൃഥാതിരഞ്ഞുതിരഞ്ഞുഞാനും തിരമാലകളും പരസ്പരം കലഹിക്കുന്നു ........!
  


 

Friday, March 18, 2016

മഴത്തുള്ളികള്‍


വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടില്‍ അടരാനായി മാത്രം നീര്‍മണികള്‍ ബാക്കിവയ്ക്കുന്നു ഓരോമഴയും.. അവയുടെ പ്രതിഫലനം നിന്‍റെ ഓര്‍മ്മകളേയും ...
ചില്ലുജാലകത്തിലെ നനവിനും ഉരുകി മറയാന്‍ സ്വര്‍ണ്ണ നിറമുള്ള സൂര്യരശ്മിയുടെ തലോടലിന്‍റെ ഒരു ഇടവേള മാത്രം ... 

പാതിവഴിയില്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മ്മകള്‍ക്കും ഒരു മഴക്കാലത്തിന്‍റെ ആര്‍ദ്രതയും തണുപ്പും...

ചില ഓര്‍മ്മകള്‍ കാര്‍മേഘങ്ങളെപ്പോലെ ... പെയ്തൊഴിഞ്ഞാല്‍ ഒരു അപ്പ്പൂപ്പന്‍താടി പോലെ കനം കുറയുന്ന മനസ്സ് ........






Thursday, March 17, 2016

സ്നേഹനിലാവ്



എന്‍റെ സ്നേഹത്തിനു മുന്നില്‍ നീ തോല്‍ക്കാന്‍ തുടങ്ങിയിരുന്നു.... നിന്‍റെ തോല്‍വി എനിക്കിഷ്ടമല്ലാത്തതുകൊണ്ട് എന്‍റെ സ്നേഹം ഞാന്‍ തിരിച്ചെടുത്തു ...........
നിന്‍റെ കണ്ണിന്‍റെ കടലാഴങ്ങളിലേക്ക് മറഞ്ഞു പോയ എന്നെ ഞാന്‍ ഇപ്പോഴും തേടുന്നു ..

വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹ ബന്ധങ്ങളൂഴിയില്‍ ....


 


Related Posts Plugin for WordPress, Blogger...