വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടില്‍ അടരാനായി മാത്രം നീര്‍മണികള്‍ ബാക്കിവയ്ക്കുന്നു ഓരോമഴയും.. അവയുടെ പ്രതിഫലനം നിന്‍റെ ഓര്‍മ്മകളേയും ...
ചില്ലുജാലകത്തിലെ നനവിനും ഉരുകി മറയാന്‍ സ്വര്‍ണ്ണ നിറമുള്ള സൂര്യരശ്മിയുടെ തലോടലിന്‍റെ ഒരു ഇടവേള മാത്രം ...
പാതിവഴിയില്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മ്മകള്‍ക്കും ഒരു മഴക്കാലത്തിന്‍റെ ആര്‍ദ്രതയും തണുപ്പും...
ചില ഓര്‍മ്മകള്‍ കാര്‍മേഘങ്ങളെപ്പോലെ ... പെയ്തൊഴിഞ്ഞാല്‍ ഒരു അപ്പ്പൂപ്പന്‍താടി പോലെ കനം കുറയുന്ന മനസ്സ് ........
memories are so light n beautiful like a shower
ReplyDeletethey can also be nightmarish n painful like a thunderstorm...
True that ...
ReplyDelete